കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി ആമ്പല്ലൂര്‍: കുറുമാലി പുഴയിലെ ആറ്റപ്പിള്ളി പാലം നിര്‍മാണത്തിലെ അപാകതകൾക്ക് പരിഹാരം കാണുന്നതിനായി മാർച്ച് 16ന് ഉന്നതതല യോഗം ചേരുമെന്ന് ജലവിഭവവ മന്ത്രി റോഷി അഗസ്റ്റിന്‍. നിയമസഭയില്‍ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. എം.എല്‍.എ രണ്ടാം തവണയാണ് നിയമസഭയില്‍ ആറ്റപ്പിള്ളി പാലം നിർമാണവുമായി ബന്ധപ്പെട്ട് സബ്മിഷന്‍ ഉന്നയിക്കുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഇതുവഴി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പാലത്തിന്റെ ഭാരപരിശോധന ഉള്‍പ്പെടെ നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ വൈകുന്നത് സര്‍ക്കാറിന് നാണക്കേടുണ്ടാക്കുമെന്ന് എം.എല്‍.എ നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് എം.എല്‍.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. നിര്‍മാണം പൂര്‍ത്തിയായി 14 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ണതോതില്‍ പാലം സജ്ജമാക്കാന്‍ കഴിഞ്ഞിട്ടില്ല. വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് കുറുമാലി പുഴയിലെ ആറ്റപ്പിള്ളിയില്‍ പാലം റെഗുലേറ്റര്‍ കംബ്രിഡ്ജ് നിർമിച്ചത്. മറ്റത്തൂര്‍ പഞ്ചായത്തില്‍പ്പെടുന്ന ഭാഗത്തെ അപ്രോച്ച് റോഡിലാണ് കഴിഞ്ഞ വര്‍ഷം ഗര്‍ത്തം രൂപപ്പെട്ടത്. മണ്ണ് ഒലിച്ചു പോയതിനെ തുടര്‍ന്ന് ഇത് വലിയ ഗര്‍ത്തമായി മാറിയതോടെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. പാലത്തിന്റെ ഭാരപരിശോധനക്കു ശേഷം ഗര്‍ത്തം മണ്ണിട്ട് മൂടുകയും ചെറു വാഹനങ്ങള്‍ക്ക് അനുമതി നല്‍കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.