ആളൂര്‍ എസ്.എന്‍ സ്കൂള്‍ ഡയമണ്ട് ജൂബിലി ആഘോഷം

ആളൂര്‍: ശ്രീനാരായണവിലാസം യു.പി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷവും പുതിയ കെട്ടിടവും മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി സമാജം പ്രസിഡന്റ് ഇ.കെ. മാധവന്‍ അധ്യക്ഷത വഹിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ, അംഗങ്ങളായ സവിത ബിജു, ജിഷ ബാബു, എ.സി. ജോണ്‍സന്‍, എസ്.എച്ച്.ഒ എം.ബി. സിബിന്‍, ഇരിങ്ങാലക്കുട ഡി.ഇ.ഒ എന്‍.ഡി. സുരേഷ്, മാള എ.ഇ.ഒ നളിനി രവീന്ദ്രന്‍, എസ്.എന്‍.ഡി സമാജം സെക്രട്ടറി ഇ.എം. ശ്രീനിവാസന്‍, പ്രധാനാധ്യാപിക എം.എ. അദിതി എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 2 school jubily: ആളൂര്‍ എസ്.എന്‍.വി.യു.പി സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT