മാള: കെ.എസ്.എസ്.പി.യു പൊയ്യ യൂനിറ്റ് ജില്ല പ്രസിഡന്‍റ് എ.പി. ജോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നെടുമ്പാശ്ശേരി- കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് സർവിസ് ആരംഭിക്കുക, തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ നൽകുക, പൊയ്യ കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുക തുടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രസിഡന്‍റ് എ.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി.കെ. സദാനന്ദൻ, ജില്ല കമ്മിറ്റിയംഗം കെ.എ. ഹനീഫ, സെക്രട്ടറി പി.എം. വേലായുധൻ, ട്രഷറർ പി.എസ്. ഷൈലൻ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പി.പി. പുഷ്പാംഗദൻ, എ.സി. ശ്രീധരൻ, കെ.എൻ. രാമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.പി. പുഷ്പാംഗദൻ (പ്രസി), കെ.കെ. റാഫേൽ (സെക്ര), പി.എം. വേലായുധൻ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.