ആശങ്കകൾക്കൊടുവിൽ അഭിനവ് നാട്ടിലെത്തി

ആശങ്കകൾക്കൊടുവിൽ അഭിനവ് നാട്ടിലെത്തി ചാലക്കുടി: ആശങ്കകൾക്കൊടുവിൽ യുക്രെയ്​നിലെ സുമിയിൽനിന്ന് അഭിനവ് നാട്ടിലെത്തി. അധ്യാപകരായ മേലൂർ പൂലാനി ഞാറ്റുവെട്ടി സന്തോഷിന്‍റെയും ബീനയുടെയും ഇളയ മകനാണ് അഭിനവ്. സുമിയിലെ യുദ്ധഭീതി നിറഞ്ഞ 14 ദിവസങ്ങൾ ആശങ്കയോടെ കഴിച്ചുകൂട്ടിയ അഭിനവ് വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് നെടുമ്പാശ്ശേരിയിലെത്തിയത്. വെടിനിർത്തലിന്‍റെ സാഹചര്യത്തിൽ ഗ്രീൻ ചാനലലിലൂടെ പോളണ്ട് വഴിയാണ് നാട്ടിലെത്തിയത്. സുമി യൂനിവേഴ്സിറ്റിയിലെ ആറാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് അഭിനവ്​. ഡിസംബറിൽ കോഴ്സ് പൂർത്തിയാകാനിരിക്കെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. സുമിയിൽ ആദ്യഘട്ടത്തിൽ തന്നെ യുദ്ധം രൂക്ഷമായിരുന്നു. കുട്ടികളടക്കം 21 പേർ തുടക്കത്തിൽ കൊല്ലപ്പെട്ടിരുന്നു. റഷ്യക്കെതിരെ കടുത്ത പ്രതിഷേധം നഗരത്തിൽ ബോർഡുകളിൽ പ്രദർശിപ്പിച്ചിരുന്നു. യുക്രെയ്​നിലെ മറ്റെല്ലാ നഗരങ്ങളിലുമുള്ള വിദ്യാർഥികൾ സ്വയം രക്ഷപ്പെട്ടെങ്കിലും സുമിയിലെ വിദ്യാർഥികൾ കുടുങ്ങുകയായിരുന്നു. റഷ്യയിലേക്ക് സുമിയിൽനിന്ന്​ 30 കിലോമീറ്ററോളം ദൂരമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവിടേക്ക് പോകാൻ യുക്രെയ്​ൻ അധികാരികൾ അനുവദിച്ചില്ല. സുമിയിലെ റോഡുകളും പാലങ്ങളും തകർക്കപ്പെട്ടതും രക്ഷപ്പെടൽ അസാധ്യമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ രക്ഷപ്പെടലിന് ഒരു പരിധിവരെ വഴിയൊരുക്കി. 700ഓളം വിദ്യാർഥികളെ 12ഓളം ബസുകളിൽ കയറ്റിയാണ് ഗ്രീൻ ചാനൽ തുറന്നു കിട്ടിയത്. മുന്നിലും പിന്നിലുമായി യുക്രെയ്​ൻ ​പൊലീസിന്‍റെയും റെഡ്ക്രോസിന്‍റെയും വാഹനങ്ങൾ അകമ്പടിയായി ഉണ്ടായിരുന്നു. തുടർന്ന് പോളണ്ട് അതിർത്തിയിലേക്കുള്ള നീണ്ട യാത്രയായിരുന്നു. കോൽത്താവ് വരെ ബസിൽ. ലിവീവ് വരെ ട്രെയിനിൽ. പോളണ്ടിലെത്തിയതോടെ വലിയ ആശ്വാസമായെന്ന്​ അഭിനവ്​ പറഞ്ഞു. TC MChdy - 5: അഭിനവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT