ലൈബ്രറി കൗൺസിൽ സർഗോത്സവം തുടങ്ങി

ചാലക്കുടി: ലൈബ്രറി കൗൺസിൽ കാടുകുറ്റി പഞ്ചായത്തുതല നേതൃസമിതി കുട്ടികളുടെ കല-രചന കഴിവുകൾ പരിപോഷിപ്പിക്കാൻ നടത്തുന്ന സർഗോത്സവങ്ങളിലെ സ്റ്റേജിനങ്ങൾ അന്നനാട് ഗ്രാമീണ വായനശാലയിൽ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ മധു മേനോൻ ഉദ്​ഘാടനം ചെയ്തു. കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.സി. അയ്യപ്പൻ മുഖ്യാതിഥിയായി. ഭരണസമിതി അംഗം ഗിരിജ ഉണ്ണി അധ്യക്ഷത വഹിച്ചു. ജയശ്രീ ശശി, ടി.പി. ബാബു, ഷൈൻ അവരേശ്, ശരത്ത് ബാബു തുടങ്ങിയവർ സംസാരിച്ചു. രചന മത്സരങ്ങൾ ഞായറാഴ്ച രാവിലെ ഒമ്പതിന്​ കാതിക്കുടം യു.പി സ്കൂളിൽ നടക്കും. സമാപന സമ്മേളനം ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ്​ കെ.എൻ. ഭരതൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT