സ്കൂട്ടറില്‍ കടത്തിയ രണ്ടരകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കൊടകര: സ്കൂട്ടറില്‍ കടത്തുകയായിരുന്ന രണ്ടര കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കളെ കൊടകര പൊലീസ് അറസ്റ്റ്​ ചെയ്തു. ചെമ്പുചിറ തറയില്‍ വീട്ടില്‍ അഭിനന്ദ് (23), നാടിപ്പാറ കലുംതറ വീട്ടില്‍ സുജുമോന്‍ (19) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ സ്കൂട്ടര്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. പരിശോധനയില്‍ സ്കൂട്ടറിന്‍റെ സീറ്റിനടിയില്‍ പൊതിയിലാക്കി ഒളിപ്പിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കൊടകര സി.ഐ ജയേഷ് ബാലന്‍, സബ് ഇന്‍സ്‌പെക്ടർമാരായ സി.കെ. ബാബു, കെ.ജി. അനൂപ്, വി.ജെ. തോമസ്, എ.എസ്.ഐ റെജിമോന്‍, സി.പി.ഒമാരായ എം.എസ്. ബൈജു, ഷാജു ചാതേലി, മനേഷ്, സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ ബാബു എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. വിദ്യാർഥികള്‍ക്കും മറ്റും വില്‍പന നടത്താൻ കൊണ്ടുവന്നതാണ് കഞ്ചാവെന്നും സഹോദരീഭര്‍ത്താവിന്‍റെ സ്കൂട്ടറാണ് ഉടമ അറിയാതെ അഭിനന്ദ് ലഹരി വില്‍പനക്കായി ഉപയോഗിച്ചിരുന്നതെന്നും ​പൊലീസ് പറഞ്ഞു. വൈദ്യപരിശോധനക്ക്​ ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കി. ക്യാപ്ഷന്‍ TCM KDA 3 kanjavu arest: കഞ്ചാവുമായി പിടിയിലായ അഭിനന്ദും സുജുമോനും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT