മാള: മുസ്ലിം ലീഗ് മാള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എ.എ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ലീഗ് മാള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് രവി നമ്പൂതിരി, മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പോൾ, ടി.കെ. മുഹമ്മദാലി (വെൽഫെയർ പാർട്ടി), ഇ.എസ് സഗീർ (ലീഗ്), പീറ്റർ (കേരള കോൺഗ്രസ് ജേക്കബ്), മുഹമ്മദ് റിയാസ് (എസ്.ഡി.പി.ഐ), യൂസുഫ് പടിയത്ത് (ലീഗ്) ആഷിർ (യൂത്ത് ലീഗ്) എന്നിവർ സംസാരിച്ചു. സുഹൈൽ മാരേക്കാട്, സി.ഐ.സി. അബു, ഹനീഫ വടമ, ഉമ്മർ വടമ, കെ.എം. അഷ്റഫ്, സൈനുദ്ദീൻ പുത്തൻചിറ, ഇസ്മയിൽ മാരേക്കാട്, പി.കെ. അബ്ദുറഹ്മാൻ, ആഷിം മാള എന്നിവർ സംസാരിച്ചു. നസീർ നമ്പൂരിമഠം സ്വാഗതവും ഷംസുദ്ദീൻ മാള പള്ളിപ്പുറം നന്ദിയും പറഞ്ഞു. ഫോട്ടോ: മാളയിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി എ.എ. അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു TCM- MLA- Anusmaranam - Thangal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.