ജില്ല തയ്ക്കൊണ്ടൊ മത്സരം: നടവരമ്പ് ഗവ മോഡൽ ഹയർ സെക്കന്ററിക്ക്​ ഓവറോൾ

ജില്ല തൈക്വാൻഡോ മത്സരം: നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറിക്ക്​ ഓവറോൾ ഇരിങ്ങാലക്കുട: ജില്ലതല തൈക്വാൻഡോ മത്സരത്തിൽ പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്​ ഓവറോൾ ട്രോഫി. സ്കൂളിലെ അഞ്ച്​ വിദ്യാർഥിനികൾ സംസ്ഥാനതല മത്സരത്തിലേക്ക്​ യോഗ്യത നേടുകയും ചെയ്തു. കുന്ദംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ വിവിധ സ്കൂളുകളും ക്ലബുകളും പങ്കെടുത്തിരുന്നു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ കെ.ആർ. സാംബശിവൻ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്​ നടത്തുന്ന 'കരുത്ത്​' സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായാണ്​ തൈക്വാൻഡോ പരിശീലനം നൽകുന്നത്​. 2015ലെ ദേശീയ അധ്യാപക പുരസ്കാര ജേതാവ് സി.ബി. ഷക്കീലയാണ് കരുത്തിന്‍റെ കോഓഡിനേറ്റര്‍. tcm ijk ജില്ലതല തൈക്വാൻഡോ മത്സരത്തിൽ പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കിയ നടവരമ്പ് ഗവ. എം.എച്ച്.എസ്.എസിലെ വിദ്യാർഥികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT