ആമീനെ തടസ്സപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തു അതിരപ്പിള്ളി: സ്വകാര്യ വ്യക്തിയുടെ സ്ഥലം മതിൽ കെട്ടുന്നതിന് കോടതി ഉത്തരവുമായി വന്ന ആമീനെ തടസ്സപ്പെടുത്തിയ സ്ത്രീകളെ അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണംകുഴി സ്വദേശി പുത്തൻചിറക്കാരൻ സുലോചന (58), ഇന്ദിര (55) എന്നിവരെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കണ്ണംകുഴിയിൽ പെരിഞ്ഞനം സ്വദേശിയുടെ സ്ഥലത്ത് മതിൽകെട്ടുന്നത് സംബന്ധിച്ച് ഒരു മാസം മുമ്പേ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇയാൾ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരന് അനുകൂലമായുള്ള ഉത്തരവുമായി ചാലക്കുടി മുൻസിഫ് കോടതി ആമീൻ എത്തിയപ്പോൾ സ്ത്രീകൾ തടസ്സപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.