ആദിവാസി വനിതകൾക്ക് ഇരുനില ബസിൽ യാത്രയൊരുക്കി

ആദിവാസി വനിതകൾക്ക് രണ്ടുനില ബസിൽ യാത്രയൊരുക്കി ചാലക്കുടി: വനിത ദിനത്തിന്‍റെ ഭാഗമായി അതിരപ്പള്ളിയിലെ ആദിവാസി വനിതകൾക്ക്​ ഇരുനില ബസിൽ യാത്രയൊരുക്കി. ഇൻസാഫ് ബാങ്കിന്‍റെ നേതൃത്വത്തിൽ തൃശൂരിലേക്കാണ്​ യാത്ര സംഘടിപ്പിച്ചത്​​. അതിരപ്പിള്ളി വാച്ചുമരം മേഖലയിലെ 50ഓളം ആദിവാസി വനിതകളാണ് പരിപാടിയിൽ പങ്കാളികളായി. അതിരപ്പിള്ളിയിൽനിന്ന് രാവിലെ രണ്ട് ബസുകളിൽ ചാലക്കുടിയിലെ കെ.എസ്.ആർ.ടി ഡെപ്പോയിൽ എത്തിച്ച വനിതകളെ അവിടെനിന്നാണ് ഡബിൾ ഡക്കർ ബസിൽ കയറ്റിയത്. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.കെ. റിജേഷ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. TC MChdy - 5 ആദിവാസികൾ സ്ത്രീകൾക്കായി സംഘടിപ്പിച്ച ഡബിൾ ഡക്കർ ബസിലെ യാത്രയിൽ പ​ങ്കെടുത്തവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.