രേഖ അനിൽ കുമാറിനെ ആദരിച്ചു മാള: വനിത ദിനത്തില്‍ മാള പ്രസ് ക്ലബിന്‍റെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തക രേഖ അനില്‍കുമാറിനെ ആദരിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തകയും അഷ്ടമിച്ചിറ സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ് രേഖ അനില്‍കുമാര്‍. അവയവദാനത്തിനുള്ള സമ്മതപത്രത്തിന് ഒപ്പം മരണാന്തരം ശരീരം മെഡിക്കല്‍ കോളജിലെ വിദ്യാർഥികളുടെ പഠനത്തിനായി നല്‍കാനും ഇവർ സമ്മതപത്രം ഒപ്പിട്ട് നൽകിയിട്ടുണ്ട്. പ്രസ് ക്ലബ് പ്രസിഡന്‍റ് ഷാന്‍റി ജോസഫ് തട്ടകത്ത് അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി നജീബ് അന്‍സാരി, അംഗങ്ങളായ പി.കെ.എം. അഷ്‌റഫ്, അബ്ബാസ് മാള, സലീം എരവത്തൂര്‍, വൈസ് പ്രസിഡന്‍റ് അജയ് ഇളയത് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: വനിത ദിനത്തിൽ പൊതുപ്രവര്‍ത്തക രേഖ അനില്‍കുമാറിനെ ആദരിക്കുന്നു TCM- MLA-Adaram - Rekha
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.