തൃശൂർ: ഒരു പൗരനെന്ന നിലക്കുള്ള അവകാശങ്ങൾ ഹനിക്കപ്പെടുന്ന ഇക്കാലത്ത് സ്ത്രീകൾ അവരുടെ അവകാശ സംരക്ഷണത്തിനായി തെരുവിലിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. ഉഷാകുമാരി. വനിത ദിനത്തിൽ തൃശൂരിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫസ്ന മിയാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് ഉമൈറ റഫീഖ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർമാരായ എം.എൽ. റോസി, ലാലി ജയിംസ്, ശ്രീജ കളപ്പുരക്കൽ, സുഹൈന ആഖിൽ, സുലേഖ അസീസ്, സരസ്വതി വലപ്പാട്, വി.ബി. സെമീറ എന്നിവർ സംസാരിച്ചു. ഫോട്ടോ: tcr_justice വനിത ദിനത്തിൽ തൃശൂരിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.