വനിത ദിന ബോധവത്കരണ റാലി ചാലക്കുടി: സെന്‍റ് ജയിംസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും സഹൃദയ കോളജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസും അവാർഡ് ഭവനും സംയുക്തമായി വനിത ദിനാചരണ ബോധവത്കരണ റാലി നടത്തി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലീന ഡേവിസ് ഉദ്ഘാടനം ചെയ്തു. ചാലക്കുടി നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ സന്ദേശം നൽകി. നഗരസഭ വൈസ് ചെയർപേഴ്‌സൻ സിന്ധു ജോജു ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സെന്‍റ് ജയിംസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ആന്‍റു ആലപ്പാടൻ, ഗ്രാമപഞ്ചായത്ത് വനിത പ്രസിഡന്‍റുമാരായ പ്രിൻസി ഫ്രാൻസിസ്, മായ ശിവദാസൻ, എം.എസ്. സുനിത, അവാർഡ് ഭവൻ ഡയറക്ടർ ഫാ. മനോജ് കരിപ്പായി എന്നിവർ സംസാരിച്ചു. സെന്‍റ് ജയിംസ് ആശുപത്രി അസോ. ഡയറക്ടർമാരായ ഫാ. നവീൻ ഊക്കൻ, ഫാ മനോജ് മേക്കടത്ത്, ഫാ. ജോസഫ് ഗോപുരം, ഫാ. ടിജോ ആലപ്പാട്ട്, സെന്‍റ് ജയിംസ് മെഡിക്കൽ ഫാർമസി കോളജ് പ്രിൻസിപ്പൽ ഡോ. കൃഷ്ണകുമാർ, സെന്‍റ് ജയിംസ് നഴ്സിങ് കോളജ് പ്രിൻസിപ്പൽ സി. സിസിലി, സെന്‍റ് ജയിംസ് സ്കൂൾ ഓഫ് നഴ്സിങ് പ്രിൻസിപ്പൽ സി. റീമ തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർഥികൾ ഫ്ലാഷ്മോബും തെരുവുനാടകവും നിശ്ചലദൃശ്യവും അവതരിപ്പിച്ചു. TC MChdy - 1 വനിത ദിന ബോധവത്കരണ റാലി ലീന ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.