തൃശൂർ: 'കെ-റെയിൽ വേണ്ട; കേരളം വേണം' മുദ്രാവാക്യവുമായി സംസ്ഥാന സമരജാഥ ബുധനാഴ്ച ജില്ലയിലെത്തും. സംസ്ഥാന സമര ജാഥയിൽ ആദ്യ സ്വീകരണ പരിപാടി ഐന്നൂരിൽ രാവിലെ 9.30ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് അനീഷ് കുമാർ ഉദ്ഘാടനം ചെയ്യും. 10.30ന് കുന്നംകുളം ടൗണിൽ യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്യും. വരടിയത്ത് ഉച്ചക്ക് 12ന് ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. കൊട്ടേക്കാട് പള്ളി പരിസരത്ത് സ്വീകരണം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്യും. സമാപനം തൃശൂർ കോർപറേഷന് മുന്നിൽ വൈകീട്ട് 5.30ന് ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ എൻ.പി. ബാബുരാജ് ജാഥ ക്യാപ്റ്റനായ സമരജാഥക്ക് വൈസ് ക്യാപ്റ്റർ എസ്. രാജീവൻ, ജാഥ മാനേജർ ടി.ടി. ഇസ്മായിൽ എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.