മിസ്റ്റർ തൃശൂർ ചാമ്പ്യൻഷിപ്പ് ഇന്ന് കാഞ്ഞാണിയിൽ

കാഞ്ഞാണി: ഐ.പി.എൽ, എൻ.പി.സി സംയുക്തമായി ബുധനാഴ്ച കാഞ്ഞാണി മരിയ ഓഡിറ്റോറിയത്തിൽ മിസ്റ്റർ തൃശൂർ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക്​ രണ്ടു മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ മുൻമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വനിത വിഭാഗം, അമ്മമാരുടെ വിഭാഗം, കുട്ടികളുടെ മത്സരങ്ങൾ എന്നിവയിൽ മുന്നൂറോളം പേർ പങ്കെടുക്കും. വിവിധ ഇനങ്ങളിലായി അഞ്ചര ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് വിതരണം ചെയ്യുന്നത്. വാർത്തസമ്മേളനത്തിൽ ചെയർമാൻ വി.എൻ. സുർജിത്ത്, ജില്ല പ്രസിഡൻറ് രാജീവ് സിദ്ധാർത്ഥ, സെക്രട്ടറി ക്ലീറ്റസ് പോൾ, ട്രഷറർ അബൂ താഹിർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT