ചേർപ്പ്: പെരുവനം-ആറാട്ടുപുഴ പൂരത്തിന്‍റെ ഭാഗമായി ഊരകം അമ്മ തിരുവടി ക്ഷേത്രത്തിൽ മകയിരം പുറപ്പാട് വ്യാഴാഴ്ച നടക്കും. വൈകീട്ട് ആറിന് കടലാശ്ശേരി പിഷാരിക്കൽ ഭഗവതി ഒരാനയുടെ അകമ്പടിയോടെ എഴുന്നള്ളി പടിഞ്ഞാറെ നടപ്പുരയിൽ കൊടിക്കൽ പറ സ്വീകരിച്ച് ഊരകം മൈമ്പുള്ളി ക്ഷേത്രക്കുളത്തിൽ ആറാട്ട് നടത്തും. തുടർന്ന് തന്ത്രിമാർ കൊടിമര പൂജ നടത്തും. രാത്രി 9.30ഓടെ പൂരം പുറപ്പാടിന്‍റെ എഴുന്നള്ളത്ത് ചടങ്ങുകൾ തുടങ്ങും. ക്ഷേത്രത്തിനകത്ത് ചെമ്പട കൊട്ടി പുറപ്പെട്ട് ക്ഷേത്രം ബ്രാഹ്മണി അമ്മ, കാക്കര മേനോൻ, പല്ലിശ്ശേരി കോമരം, ദേവസ്വം അധികാരികൾ എന്നിവരുടെ അകമ്പടിയോടെ പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്കെഴുന്നള്ളും. സംസ്ഥാന സർക്കാറിനുവേണ്ടി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് ക്ഷേത്രം ഊരായ്മക്കാരായ പൂമുള്ളി മനക്കൽ എത്തി നിറപറകൾ സ്വീകരിക്കും. ശേഷം ക്ഷേത്രത്തിന് സമീപം പ്രത്യേകം അലങ്കരിച്ച പന്തലിൽ എഴുന്നള്ളി നിൽക്കുമ്പോൾ ഭക്തജനങ്ങളും ദേവസ്വം അധികാരികളും കൂട്ടപ്പറ നിറച്ച് ദേവിയെ സ്വീകരിക്കും. അതിനുശേഷം ക്ഷേത്രം ഊട്ടുപുരയുടെ വടക്ക് ഭാഗത്ത് പുറപ്പാടിന്‍റെ പാണ്ടിമേളം തുടങ്ങും. ചെറുശ്ശേരി പണ്ടാരത്തിൽ കുട്ടൻ മാരാരുടെ പ്രമാണത്തിൽ നടക്കുന്ന മേളത്തിൽ നിരവധി കലാകാരന്മാർ പങ്കെടുക്കും. മേളം കിഴക്കെ ഗോപുരനടയിലെത്തി കലാശിക്കും. അഞ്ച് ആനകളുടെ അകമ്പടിയോടെയാണ് എഴുന്നള്ളിപ്പ്. കേളി, കുഴൽപറ്റ്, കൊമ്പുപറ്റ് എന്നിവക്ക് ശേഷം ആറാട്ടിന് ശേഷം സ്വക്ഷേത്രത്തിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.