സർഗകൈരളി യോഗം

തൃപ്രയാർ: സമഗ്ര ശിക്ഷ കേരളം തളിക്കുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തുന്ന സർഗ കൈരളി സംഘാടക സമിതി യോഗം വലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ഡി. ഷിനിത ഉദ്ഘാടനം ചെയ്തു. മോഹൻ രാജ് അധ്യക്ഷത വഹിച്ചു. വിവിധ കമ്മിറ്റികളിലേക്കുള്ള പാനൽ അവതരണം ക്ലസ്റ്റർ കോഓഡിനേറ്റർ ബിത പി. ദാസ് നിർവഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, വലപ്പാട് പഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ, പ്രധാനാധ്യാപകർ, ബി.ആർ.സി അംഗങ്ങൾ എന്നിവർ സംസാരിച്ചു. ബി.ആർ.സി ട്രെയിനർ ടി.വി. ചിത്ര സ്വാഗതവും ട്രെയ്നർ കെ.കെ. തുളസി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT