മെന്‍സ്ട്രല്‍ കപ്പ് വിതരണം

(ഫോട്ടോ) കൊടകര: പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്കായി നടപ്പാക്കുന്ന നിർമല പദ്ധതിയുടെ ഭാഗമായി പരിശീലന ക്ലാസും മെന്‍സ്ട്രല്‍ കപ്പ് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. എച്ച്. എല്‍.എല്‍. കണ്‍സല്‍ട്ടന്റ് ഡോ. കൃഷ്ണ ക്ലാസ് നയിച്ചു. പഞ്ചായത്തംഗങ്ങളായ സിനി ജെയ്‌സന്‍, സി.എസ്. ധന്യ, സി.ഡി. സിബി, പ്രനീല ഗിരീശന്‍, ഷീബ ജോഷി, ബിജി ഡേവിസ്, ജനമൈത്രി പോലീസ് ഓഫിസര്‍ ജ്യോതിലക്ഷ്മി, പ്രൊജക്ട് സൂപ്പര്‍വൈസര്‍ പ്രതിഭ, കൊടകര ജി.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപിക ടി.ആര്‍. ജയ എന്നിവര്‍ സംസാരിച്ചു. കാപ്ഷന്‍ TCM KDA 3 menstrual cup vitharanam കൊടകര പഞ്ചായത്തിൽ നിര്‍മല പദ്ധതിപ്രകാരമുള്ള മെൻസ്​ട്രല്‍ കപ്പിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ അമ്പിളി സോമന്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.