കൃഷിയാവശ്യത്തിന് വെള്ളമെത്തിക്കണം ചാലക്കുടി: ചായ്പൻകുഴി പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽനിന്ന് വെള്ളം ലഭിക്കാതെ വിഷമിക്കുന്ന കർഷകർക്ക് വെള്ളമെത്തിക്കണമെന്ന് ആവശ്യം. അതിനായി വെട്ടിക്കുഴി, പുളിങ്കര വടക്കുഭാഗം, വീരൻചിറ എന്നിവിടങ്ങളിലേക്ക് പൈപ്പ് നീട്ടി വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചായ്പൻകുഴി ബൂത്ത് കോൺഗ്രസ് പ്രവർത്തക യോഗം സനീഷ് കുമാർ ജോസഫ് എം.എല്‍.എയോടും ഇറിഗേഷൻ അസി. എക്സി. എൻജിനീയറോടും ആവശ്യപ്പെട്ടു. പരിയാരം ബ്ലോക്ക് സെക്രട്ടറി ദിലിക് ദിവാകരൻ ഉദ്ഘാടനം ചെയ്തു. ടി.എൽ. ദേവസി അധ്യക്ഷത വഹിച്ചു. സി.വി. ആന്‍റണി, കെ.പി. ജയിംസ്, കെ.എം. ജോസ്, ജോസ് വാഴപ്പിള്ളി എന്നിവർ സംസാരിച്ചു. പുതിയ ബൂത്ത് പ്രതിനിധികളായി പി.ഒ. ജോയ്, കെ.എം. മാത്യു, ജോസഫ് ഉപ്പുമാക്കൽ, ജെയ്സൺ മഞ്ഞളി, ജോയ് വെട്ടിക്കാമറ്റം, വി.ഒ. ജോസ് എന്നിവരെ യോഗം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.