തൃശൂർ: എം.ബി.ബി.എസ് അവസാന വർഷ പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഹൈകോടതിയിൽ. ആവശ്യമായ ക്ലാസുകൾ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. സംസ്ഥാന ആരോഗ്യ സർവകലാശാല അനുശാസിക്കുന്ന സിലബസ് പ്രകാരം 792 മണിക്കൂർ ക്ലിനിക്കൽ ക്ലാസുകളാണ് അവസാന വർഷം നടത്തേണ്ടത്. എന്നാൽ, വിവിധ മെഡിക്കൽ കോളജുകൾ പ്രസിദ്ധീകരിച്ച ടൈംടേബിളുകൾ പ്രകാരം 580 മണിക്കൂർ ക്ലാസുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ഇത് ക്ലിനിക്കൽ വിഷയങ്ങളിലുള്ള വിദ്യാർഥികളുടെ വൈദഗ്ധ്യത്തെയും പ്രായോഗിക അറിവിനെയും സാരമായി ബാധിക്കുമെന്നാണ് വിദ്യാർഥികൾ കോടതിയെ അറിയിച്ചത്. അഡ്വ. കെ.ബി. ഗംഗേഷാണ് വിദ്യാർഥികൾക്ക് വേണ്ടി ഹാജരായത്. ഹരജിയിൽ തിങ്കളാഴ്ച ആരോഗ്യസർവകലാശാലയുടെ വിശദീകരണം കോടതി കേട്ടു. ഏപ്രിലിൽ തന്നെ ക്ലാസുകൾ ആരംഭിച്ചെന്നും ടൈംടേബിളിൽ ഉള്ളതിനു പുറമെ അധിക ക്ലാസുകൾ എടുത്തു നൽകിയെന്നും ആരോഗ്യ സർവകലാശാല കോടതിയെ അറിയിച്ചു. എന്നാൽ ഏപ്രിലിൽ ക്ലാസുകൾ തുടങ്ങാനോ അധിക ക്ലാസുകൾ എടുക്കാനോ ഉള്ള ഒരു നിർദേശവും സർവകലാശാലയിൽ നിന്ന് ലഭിച്ചിരുന്നില്ലെന്നും ഇത്തരത്തിൽ ക്ലാസുകൾ നടന്നിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.