പൊലീസ് വാഹനത്തിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ ഓഫ് കാമ്പസായ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അസി. പ്രഫസർ എസ്. സുനിൽകുമാർ അറസ്റ്റിൽ. കണ്ണൂരിൽ സുഹൃത്തിന്‍റെ വീട്ടിൽ ഒളിവിലായിരുന്ന ഇയാളെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ കൊണ്ടുവരുന്നതിനിടെ സുനില്‍കുമാര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസുകാരുടെ ശ്രദ്ധ തെറ്റിയപ്പോൾ പാന്റിന്റെ കീശയില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ചാണ് കൈ മുറിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് തൃശൂരിൽ എത്തിച്ചത്. ബലാത്സംഗ കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ സുനിൽകുമാറിനെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു. ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ സുനിൽ കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് വിദ്യാർഥി പൊലീസിന് നൽകിയ പരാതി. ഓറിയന്‍റേഷൻ ക്ലാസിനിടെ താൽക്കാലിക അധ്യാപകൻ പരാതിക്കാരിയായ വിദ്യാർഥിയോട് മോശമായി പെരുമാറിയിരുന്നു. തുടർന്ന് സ്‌കൂൾ ഓഫ് ഡ്രാമ ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതി നൽകി. ഇതോടെ പെൺകുട്ടിക്ക് ധാർമിക പിന്തുണയുമായി അധ്യാപകൻ സുനിൽകുമാർ എത്തി. പിന്നീട് സൗഹൃദം മുതലെടുത്ത് സുനിൽകുമാർ പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. INNER BOX അധ്യാപകനെതിരെ നടി ദിവ്യ ഉഷ ഗോപിനാഥിന്‍റെയും ആരോപണം തൃശൂർ: അറസ്റ്റിലായ സുനിൽ നേരത്തേയും വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടി ദിവ്യ ഉഷ ഗോപിനാഥ് രംഗത്തെത്തി. വാട്ട്സ്ആപ്പിൽ സുനിൽ കുമാർ അയച്ച മെസേജുകൾ പങ്കുവെച്ചായിരുന്നു ദിവ്യയുടെ ആരോപണം. കഴിഞ്ഞ അധ്യാപക ദിനത്തിലാണ് സംഭവം. ആശംസകള്‍ അറിയിച്ചുകൊണ്ട് സന്ദേശം അയച്ചപ്പോഴാണ് സുനില്‍ കുമാര്‍ മോശമായ രീതിയില്‍ തന്നോട് സംസാരിച്ചതെന്ന് ദിവ്യ ഉഷ ഗോപിനാഥ് സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പറഞ്ഞു. വിദ്യാർഥികൾക്ക് പിന്തുണയുമായി ഡബ്ല്യൂ.സി.സിയും രംഗത്തെത്തി. വിഷയം ഗൗരവപ്പെട്ടതാണെന്നും കലാ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലയിന്‍റ് കമ്മിറ്റിയുടെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് ഈ സംഭവമെന്നും ഡബ്ല്യൂ.സി.സി സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. tcg_chr4- sunilkumar
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.