കൊടുങ്ങല്ലൂർ: വിദ്യാർഥി കേന്ദ്രിതമായ പുതിയ അധ്യയനരീതികൾ സ്വാംശീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. ആധുനിക സൗകര്യമുള്ള ഡിജിറ്റൽ ലൈബ്രറികളും ജേണൽ കൺസോർട്യവും മറ്റും നമ്മുടെ കലാലയങ്ങളെ അടിമുടി നവീകരിക്കുകയും നവവൈജ്ഞാനിക ലോകം വിഭാവനം ചെയ്യാൻ സഹായിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. റൂസ പദ്ധതിയുടെ കീഴിൽ കെ.കെ.ടി.എം ഗവ. കോളജിൽ 68 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഇരുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രണ്ടുകോടിയിൽപരം രൂപയുടെ നിർമാണ, നവീകരണ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി കെ.കെ.ടി. എം. ഗവ. കോളജിൽ പൂർത്തിയാകുന്നത്. കോളജ് പ്രിൻസിപ്പൽ ഡോ. ഇ.എ. നെസി സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൻ എം.യു. ഷിനിജ, റൂസ കോഓഡിനേറ്റർ ഡോ. കെ.കെ. മുഹമ്മദ് ബഷീർ, അലുമ്നി പ്രസിഡന്‍റ് സാബു ഈരേഴത്ത്, പി.ടി.എ വൈസ് പ്രസിഡന്‍റ് കെ.കെ. ജോഷി, വിദ്യാർഥി പ്രതിനിധി സൽമാൻ, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും സാമൂഹികരംഗങ്ങളിൽ പ്രവർത്തിക്കുന്നവരും ജനപ്രതിനിധികളുമടക്കം ഒട്ടേറെ പേർ പങ്കെടുത്തു. TCK.TCM.KDR.DR.R BINDHU കെ.കെ.ടി.എം ഗവ. കോളജിൽ റുസോ നിർമിതികളുടെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.