പ്രതിഭ സംഗമം

കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും ഉന്നത വിദ്യാഭ്യാസ, കലാ-കായിക രംഗത്ത് മികച്ച വിജയം നേടിയവരെയും അനുമോദിക്കുന്നതിനായാണ് നടത്തിയത്. പെരിഞ്ഞനം ഗവ. യു.പി സ്കൂളിൽ നടന്ന ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ വിനീത മോഹൻദാസ് അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സി.കെ. ഗിരിജ, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.എസ്. ജയ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സായിദ മുത്തുക്കോയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഹേമലത രാജ്കുട്ടൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇ.ആർ. ഷീല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. അബ്ദുന്നാസർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എ. കരീം, ആർ.കെ. ബേബി, ഷിജ ബാബു, പഞ്ചായത്ത് സെക്രട്ടറി പി. സുജാത, രാജശ്രീ വേണുഗോപാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.