ശിവരാത്രി മഹോത്സവവും വാവ് ബലിതർപ്പണവും

മതിലകം: കൂളിമുട്ടം പൊക്ലായി ബീച്ച് ശിവസ്ഥാനം ശിവഗംഗ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി സത്യധർമൻ അടികൾ, ഉണ്ണികൃഷ്ണൻ തിരുമേനി, മേൽശാന്തി ഗിരീഷ് ശാന്തി ചെമ്പനേഴത്ത്, സുബിൻ ശാന്തി പൂതോട്ട് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നടക്കും. അഷ്ടദ്രവ്യ മഹാഗണപതി ഹവനം, കലവറനിറക്കൽ, ഭഗവത് സേവ, പഞ്ചഗവ്യം നവകം, ശിവരാത്രി വ്രതാനുഷ്ഠാനം, 101 കുടം ധാര, ശിവരാത്രി ബലി, തിലഹവനം, പിതൃനമസ്കാര പൂജകളും നടക്കും. ബുധനാഴ്ച രാവിലെ 4.30മുതൽ ഒമ്പത്​ വരെ വാവ് ബലിതർപ്പണം പനക്കൽ ലിങ്കൺ ശാന്തിയുടെ മുഖ്യകാർമികത്വത്തിലും നടക്കുന്നതാണ്. വൈകീട്ട് നാലിന്​ ഉത്സവ എഴുന്നള്ളിപ്പ്​, പകൽപ്പൂരം, ദീപാരാധന, തായമ്പക, വിളക്കെഴുന്നള്ളിപ്പോടുകൂടിയാണ് സമാപനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.