സി.ഡി.എസ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍ കെ.സി. ബിനൂപ് സി.ഡി.എസ് ചെയര്‍പേഴ്സൻ സരിത കണ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സി.ഡി.എസ് ചെയര്‍പേഴ്സനും വൈസ് ചെയര്‍പേഴ്സനും മറ്റ് 13 അംഗങ്ങളും ഒരുമിച്ച് സത്യവാചകം ചൊല്ലി ചുമതലയേറ്റു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സി.കെ. ഗിരിജ, പഞ്ചായത്ത് പ്രസിഡന്‍റ്​ വിനിത മോഹന്‍ദാസ്, വൈസ് പ്രസിഡന്‍റ്​ സായിദ മുത്തുക്കോയ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഇ.ആർ. ഷീല, ഹേമലത രാജ് കുട്ടന്‍, എന്‍.കെ. അബ്ദുന്നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. കരീം, വാര്‍ഡ് മെംബര്‍ സ്നേഹദത്ത്, സുജ, സന്ധ്യ സുനില്‍, സഹകരണ ബാങ്ക് പ്രസിഡന്‍റ്​ ഹര്‍ഷകുമാര്‍, പഞ്ചായത്ത് സെക്രട്ടറി പി. സുജാത, കുടുംബശ്രീ മെംബര്‍ സെക്രട്ടറി കെ.ആർ. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT