വാടാനപ്പള്ളി: വഖഫ് ബോർഡിന്റെ നിയമനങ്ങളിൽ സ്വയം ഭരണ അവകാശം നിഷേധിക്കുന്ന ഭേദഗതി നിയമം പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ്. മുസ്ലിം ലീഗ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമം പിൻവലിക്കുമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവർക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടണമെന്നും ഹാറൂൺ റഷീദ് പറഞ്ഞു. മുസ്ലിം ലീഗ് തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. അഷ്റഫ് അലി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ വി.സി. അബ്ദുൽ ഗഫൂർ, ദുബൈ കെ.എം.സി.സി ജില്ല സെക്രട്ടറി ബഷീർ ഇടശ്ശേരി, പഞ്ചായത്ത് സെക്രട്ടറി പി.എച്ച്. ഷെഫീഖ്, വി.കെ. നാസർ, പി.കെ. ഖാലിദ്, കെ.കെ. ഹംസ, സുലൈമാൻ പുതിയ വീട്ടിൽ, ഇ.എം. ഖാലിദ്, വി.കെ. സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു. tck_chr1മുസ്ലിം ലീഗ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.