ദുബൈ: സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കില്ലെന്നും ബോർഡ് ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി പറഞ്ഞു. മാധ്യമപ്രവർത്തകൻ അനിൽ പറഞ്ഞിട്ടാണ് സ്വപ്നയെ നിയമിച്ചത്. എച്ച്.ആർ.ഡി.എസിന്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്. സ്വപ്നക്ക് നിയമ സഹായം നൽകും. എച്ച്.ആർ.ഡി.എസിന് രാഷ്ട്രീയ ആഭിമുഖ്യമില്ല. ഞാൻ എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. ബി.ജെ.പി ആഭിമുഖ്യമുള്ളവർ ഇതിലുണ്ട്. സ്വപ്നക്കും ശിവശങ്കറിനും രണ്ടു നീതി നൽകുന്നത് ശരിയല്ല. സ്വപ്നയുടെ നിയമനം റദ്ദാക്കാനുള്ള അധികാരം കൃഷ്ണകുമാറിനില്ല. അദ്ദേഹം മുൻ പ്രസിഡന്റാണ്. ഇപ്പോൾ ബോർഡ് മെംബർ പോലുമല്ല. കൃഷ്ണകുമാറിനെതിരെ സാമ്പത്തിക ക്രമക്കേട് ഉയർന്നിരുന്നു. 1.49 കോടി തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ടതാണ് ക്രമക്കേട്. ഇതിനുശേഷം യോഗങ്ങളിൽ പങ്കെടുക്കാത്തതോടെയാണ് കൃഷ്ണകുമാറിനെ പുറത്താക്കിയതെന്നും അജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.