മലപ്പുറം: വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തികഞ്ഞ പരാജയമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. എം.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ് പാണക്കാട് ഹാദിയ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് ലോകോത്തര നിലവാരത്തിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത് മാനവവിഭവശേഷി സമർഥമായി വിനിയോഗിച്ചത് കൊണ്ടാണെന്നും കേരളത്തിലെ മുന്നേറ്റത്തിന് ചാലക ശക്തിയായത് മുസ്‌ലിം ലീഗ് നടത്തിയ പോരാട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മുഖ്യാതിഥിയായിരുന്നു. എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ ആബിദ് ആറങ്ങാടി, സി.കെ. നജാഫ്, ഷറഫുദ്ദീൻ പിലാക്കൽ, ഷജീർ ഇക്ബാൽ, ഷഫീഖ് വഴിമുക്ക്, ഫാരിസ് പൂക്കോട്ടൂർ, കെ.ടി. റഊഫ്, അഷ്ഹർ പെരുമുക്ക്, റംഷാദ് പള്ളം, ബിലാൽ റഷീദ്, അൽത്താഫ് സുബൈർ എന്നിവർ സംസാരിച്ചു. മൂന്നുദിവസത്തെ ക്യാമ്പ് ഞായറാഴ്ച സമാപിക്കും. mgrs1 msf എം.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ് പാണക്കാട് ഹാദിയ സൻെററിൽ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.