മാധ്യമപ്രവർത്തകക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്തു

കോഴിക്കോട്​: മാധ്യമപ്രവർത്തകക്കെതിരെ സൈബർ ആക്രമണം നടത്തിയതിന്​ യൂട്യൂബ്​ ചാനലിനെതി​രെ പൊലീസ്​ കേസെടുത്തു. അപകീർത്തിപരമായ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലായ ന്യൂസ് കഫേ ലൈവിനെതിരെയാണ്​ മെഡിക്കൽ കോളജ്​ പൊലീസ്​ കേസെടുത്തത്​. 'മീഡിയവൺ' സീനിയർ കോഓഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാടിന്‍റെ പരാതിയിലാണ്​ കേസ്​. ഐ.പി.സി 354 എ (ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപം), ഐ.പി.സി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.