തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഖരമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്താനും നിരീക്ഷിക്കാനുമുള്ള മൊബൈൽ ആപ്പ് സംവിധാനം 'ഹരിതമിത്രം' മാർച്ചിൽ നിലവിൽ വരും. ഇതോടെ മാലിന്യം രൂപപ്പെടുന്ന വീടുകൾ, കടകൾ, ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ, സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിവരങ്ങൾ ഇതിൽ ലഭ്യമാകും. പൊതുജനങ്ങൾക്ക് ഇതുസംബന്ധിച്ച പരാതികൾ അറിയിക്കാനുമുള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഹരികേരളം മിഷനും ശുചിത്വ മിഷനും കെൽട്രോണിന്‍റെ സഹായത്തോടെയാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാനും മാലിന്യശേഖരണം, സംസ്‌കരണം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അറിയാനാകും. കഴിഞ്ഞ ജനുവരിയിൽ ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാർ നൽകിയിരുന്നു. ആദ്യം ഹരിതകർമസേനക്കും തുടർന്ന് പൊതുജനങ്ങൾക്കും ആപ്പ് ലഭ്യമാകും. സംസ്ഥാനതല പരിശീലനവും ജില്ലതല പരിശീലനവും കില മുഖേന പൂർത്തിയായിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പങ്കെടുത്തിരുന്നു. ഹരിതകർമസേന അംഗങ്ങൾക്കുള്ള പരിശീലനം ഉടൻ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.