സി.പി.ഐക്ക് രണ്ട് മണ്ഡലം കമ്മറ്റികൾ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ സി.പി.ഐക്ക് ഇനി രണ്ട് മണ്ഡലം കമ്മിറ്റികളുണ്ടാകും. ഈ സമ്മേളന കാലയളവിൽ കൊടുങ്ങല്ലൂരിന് പുറമെ മാള മണ്ഡലം കമ്മിറ്റി കൂടി നിലവിൽ വരും. ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. ഞായറാഴ്ച ഉച്ചക്ക്​ രണ്ടിന് ചേരുന്ന വെള്ളാങ്ങല്ലൂർ ബ്ലോക്ക് ബ്രാഞ്ച് സമ്മേളനത്തോടെയാണ് സമ്മേളനത്തിന് ആരംഭം കുറിക്കുന്നത്. പാർട്ടി ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ, കെ.വി. വസന്തകുമാർ, മണ്ഡലം സെക്രട്ടറി പി.പി. സുഭാഷ് എന്നിവർ ഇന്ന് ആരംഭിക്കുന്ന ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുക്കും. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 156 ബ്രാഞ്ച് കമ്മിറ്റികളിലായി 2600 അംഗങ്ങളാണ് സി.പി.ഐക്ക് ഉള്ളത്. ബ്രാഞ്ച് സമ്മേളനങ്ങൾ മാർച്ച് 31ന് സമാപിക്കും. തുടർന്ന് ഏപ്രിൽ, മേയ് മാസങ്ങളിൽ ലോക്കൽ സമ്മേളനങ്ങളും ജൂൺ, ജൂലൈ മാസത്തിൽ മണ്ഡല സമ്മേളനങ്ങളും നടത്തും. കൊടുങ്ങല്ലൂർ മണ്ഡല സമ്മേളനം ജൂൺ 23, 24 തീയതികളിൽ ചന്തപ്പുര ടൗൺഹാളിൽ നടക്കും. കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയെ രണ്ടായി വിഭജിക്കും. കൊടുങ്ങല്ലൂർ നഗരസഭയിലെ അഞ്ച് ലോക്കൽ കമ്മിറ്റിയും വെള്ളാങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയും ചേർത്താണ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി രൂപീകരിക്കുന്നത്. മാള, പുത്തൻച്ചിറ, പൊയ്യാ, അന്നമനട, കുഴൂർ ലോക്കൽ കമ്മിറ്റികൾ ചേർന്ന് മാള മണ്ഡലം കമ്മിറ്റിയും രൂപവത്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.