ഗുരുവായൂര്‍ ഉത്സവം: സ്വര്‍ണക്കോലം എഴുന്നള്ളിച്ചു

ഉത്സവബലി നാളെ ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്വര്‍ണക്കോലം എഴുന്നള്ളിച്ചു. ശനിയാഴ്ച വൈകീട്ടുള്ള കാഴ്ചശീവേലിക്കാണ് സ്വര്‍ണക്കോലം എഴുന്നള്ളിച്ചത്. കൊമ്പന്‍ നന്ദന്‍ കോലമേറ്റി. ബുധനാഴ്ച ഉത്സവം സമാപിക്കുന്നതുവരെ കാഴ്ചശീവേലിക്കും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ ഗ്രാമപ്രദക്ഷിണത്തിനും സ്വര്‍ണക്കോലത്തിലാണ് തിടമ്പ് എഴുന്നള്ളിക്കുക. ആറാം ദിവസത്തെ പ്രത്യേകതയായ രാവിലെയുള്ള ശീവേലിയുടെ വക കൊട്ടലും ശ്രദ്ധേയമായി. ഗുരുവായൂര്‍ ഉത്സവത്തിലെ താന്ത്രിക പ്രധാന ചടങ്ങായ ഉത്സവബലി തിങ്കളാഴ്ച നടക്കും. പാണികൊട്ടി ഭഗവാന്റെ ഭൂതഗണങ്ങളെ വരുത്തി ബലികൊടുത്ത് തൃപ്തരാക്കുന്നു എന്ന സങ്കല്‍പത്തിലാണ് ഉത്സവബലി. രാവിലെ പന്തീരടി പൂജക്കുശേഷം ചടങ്ങ് തുടങ്ങും. സങ്കീര്‍ണമായ താന്ത്രിക ചടങ്ങുകളുള്ള ഉത്സവബലി തന്ത്രിയാണ് നിര്‍വഹിക്കുക. tct gvr gold kolam ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്വര്‍ണക്കോലം എഴുന്നള്ളിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.