ചേർപ്പിൽ സി.ഡി.എസ് ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്​ ജയം

ചേർപ്പ് : ചേർപ്പ് പഞ്ചായത്തിൽ സി.ഡി.എസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ സി.പി.ഐയുടെ സന്യാ ഷാജുമോൻ നറുക്കെടുപ്പിലൂടെ വിജയിച്ചു. 21 അംഗങ്ങളുള്ള പഞ്ചായത്തിൽ സന്യക്കും സി.പി.എമ്മിലെ രാഖി സുരേഷിനും എട്ടു വോട്ടുകൾ വീതം ലഭിച്ചു. അഞ്ച് വോട്ടുകൾ അസാധുവായി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ സന്യാ ഷാജു മോൻ വിജയിച്ചു. വൈസ് ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഷെഫീന സുധീർ വിജയിച്ചു. ഷെഫീനക്ക് 11ഉം സി.പി.ഐയിലെ ലിസിക്ക് 10 വോട്ടും ലഭിച്ചു. വല്ലച്ചിറ പഞ്ചായത്തിൽ സി.പി.എം സ്ഥാനാർഥി രാധിക ഗോപി ചെയർപേഴ്സണായും സി.പി.എമ്മിലെ തന്നെ രമ്യ പ്രകാശ് വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. അവിണിശ്ശേരി പഞ്ചായത്തിൽ സി.പി.എം സ്ഥാനാർഥി പ്രസീത മഗേഷ് ചെയർപേഴ്സണായി. അവിണിശ്ശേരി സി.പി.എം അഴിക്കോടൻ ബ്രാഞ്ച് സെക്രട്ടറിയാണ് പ്രസീത. സി.പി.എമ്മിലെ തന്നെ വിജിതാ പ്രസാദ് ആണ് വൈസ് ചെയർപേഴ്സൺ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.