പടന്ന മഹാസഭ പ്രതിഷേധം

തളിക്കുളം: കേരള പടന്ന മഹാസഭ ചാവക്കാട് താലൂക്ക് ഭാരവാഹികളായ വി.എസ്​. സുനിൽ കുമാർ, പി.ആർ. സർവോത്തമൻ എന്നിവരെ വധിക്കാൻ ശ്രമിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്​ തളിക്കുളത്തെ മഹാസഭ ഓഫിസിന് മുന്നിൽ ​പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ്​ എം.കെ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ്​ ടി.വി. ശിവരാമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം. രാധാകൃഷ്ണൻ, ട്രഷറർ കൃഷ്ണൻ പൊന്നാനി, വേലുക്കുട്ടി തൊയക്കാവ്, ശരവണൻ പാടൂർ, പി.ആർ. സർവോത്തമൻ, പി.സി. പ്രശാന്ത്, ജി.എസ്. സുരേഷ്, വി.കെ. അജയൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.