ബഹ്‌റൈൻെറ ആദ്യ ഗോൾഡൻ വിസ എം.എ. യൂസുഫലിക്ക് മനാമ: ബഹ്‌റൈൻ പ്രഖ്യാപിച്ച 10 വർഷത്തെ ഗോൾഡൻ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി. ഞായറാഴ്ച ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ആദ്യ ഗോൾഡൻ വിസ 001 നമ്പറിൽ എം.എ. യൂസുഫലിക്ക് നൽകാൻ തീരുമാനമായത്. ബഹുമതി അഭിമാനകരമാണെന്നും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്‌റൈൻ സർക്കാറിനും നന്ദി പറയുന്നതായും യൂസുഫലി പറഞ്ഞു. ഗോൾഡൻ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്‌റൈൻെറ പ്രതിച്ഛായ വർധിപ്പിക്കും. പുതിയ നിക്ഷേപകരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുമെന്നും യൂസുഫലി കൂട്ടിച്ചേർത്തു. മനാമയിലെത്തിയ യൂസുഫലി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഗോൾഡൻ റെസിഡൻസി വിസ നൽകുമെന്ന് ഒരാഴ്ച മുമ്പാണ് ബഹ്‌റൈൻ പ്രഖ്യാപിച്ചത്. yousuf ali at bahrain മനാമയിലെത്തിയ എം.എ. യൂസുഫലി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.