കേന്ദ്ര പദ്ധതിയുടെ മറവിൽ പാടം നികത്തുന്നു

കേന്ദ്ര പദ്ധതിയുടെ മറവിൽ പാടം നികത്തൽ ചാലക്കുടി: കേന്ദ്ര വാതക പദ്ധതിയുടെ മറവിൽ പാടം നികത്തുന്നതായി പരാതി. ചാലക്കുടി നഗരസഭയിലെ ഏറ്റവും വലിയ തണ്ണീർത്തടമായ വി.ആര്‍.പുരം തച്ചുടപ്പറമ്പ് പുഞ്ചപ്പാടമാണ്​ വ്യാപകമായി നികത്തുന്നതായി പരാതി. പൈപ്പ് ലൈന്‍ വലിക്കുന്നതിന് ആവശ്യമായ സാധന സാമഗ്രികൾ എത്തിക്കുന്ന വാഹനം ചതുപ്പിൽ താഴാതിരിക്കാൻ മണ്ണടിച്ച് വഴി ഉണ്ടാക്കുന്നു എന്ന വ്യാജേനെയാണ് ഇവിടെ പാടം നികത്തുന്നത്. ഭൂമാഫിയയും മണ്ണടിക്കുന്ന കരാറുകാരും ഒത്തുകളിച്ച് ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന തന്ത്രമാണ് അരങ്ങേറുന്നത്. വഴി നിർമിക്കാനുള്ളത്​ കൂടാതെ നൂറുകണക്കിന് ലോഡ് മണ്ണാണ് ലോറികളിൽ കൊണ്ടുവന്ന് തട്ടുന്നത്. ഇതാണ് പാടം നികത്താനായി ഉപയോഗിക്കുന്നത്. ആവശ്യത്തിലേറെ മണ്ണ് തട്ടുന്നത് സാമൂഹിക പ്രവർത്തകർ ചോദ്യം ചെയ്തപ്പോൾ ആവശ്യം കഴിഞ്ഞ മണ്ണ് കോരിയെടുത്ത് തിരിച്ചു കൊണ്ടുപോകുമെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ, വാഗ്ദാനം ചെയ്ത പോലെ മണ്ണ് കോരി മാറ്റിയില്ല. മാത്രമല്ല ബാക്കി വന്ന 80 ശതമാനം വരുന്ന മണ്ണും പാടത്തുതന്നെ തട്ടി നിരത്തുകയായിരുന്നു. പാടം നികത്തി ഭൂമാഫിയയെ സഹായിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഇതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും പുഞ്ചപ്പാടത്തെ തണ്ണീര്‍ത്തടത്തിന് ഭീഷണിയായി തട്ടിയ മണ്ണ് എത്രയും വേഗം എടുത്ത് മാറ്റണമെന്നും സി.പി.ഐ വി.ആര്‍. പുരം ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. പി.എന്‍. പീതാംബരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ കദളിക്കാടന്‍, ജോഫിന്‍ ജോസ്, എന്‍.എസ്. രവി തുടങ്ങിയവര്‍ സംസാരിച്ചു. TC Mch dy - 1 വി.ആർ.എം പുഞ്ചപ്പാടത്ത് പാടം നികത്തുന്ന ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT