യൂത്ത് കോൺഗ്രസ് വനിത നേതാവിന്‍റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന്; സംസ്ഥാന ജനറൽ സെക്രട്ടറിക്കും പ്രാദേശിക നേതാക്കൾക്കുമെതിരെ കേസ്

കൊടുങ്ങല്ലൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ വനിത നേതാവിന്റെ പേരും ചിത്രവും മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്കും പ്രാദേശിക നേതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ മൂന്നാം പ്രതിയും നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ ഒന്നാം പ്രതിയും കയ്പമംഗലം മണ്ഡലം ഭാരവാഹി അഫ്സൽ രണ്ടാം പ്രതിയുമായാണ് മതിലകം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പേരും പദവിയും ഉപയോഗിച്ച് മോർഫ് ചെയ്ത് അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിക്ക് നൽകിയ പരാതി. വനിത പൊലീസ് രേഖപ്പെടുത്തിയ മൊഴിയനുസരിച്ച് ഐ.ടി ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മതിലകം സി.ഐക്കാണ് അന്വേഷണ ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT