സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ നൽകണം തൃശൂർ: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധന ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന്‍റെ (കെ.എസ്.ഡി.പി) അമോക്സിസിലിൻ ആന്‍റിബയോട്ടിക് സിറപ്പ് പിൻവലിച്ചു. ജനുവരി രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയതിനെത്തുടർന്നാണ് അമോക്സിസിലിൻ മരുന്ന് ബാച്ചുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് നിരോധിച്ചത്. X70002, 08/2020, 01/2022,X70004, 08/2020, 07/2022 ബാച്ച് മരുന്നുകളാണ് പരിശോധന നടത്തിയത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ല ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് ഡ്രഗ്‌സ് വിഭാഗം അധികൃതർ അറിയിച്ചു. നേരത്തേ കെ.എസ്.ഡി.പിയുടെ വിരഗുളികയായി ഉപയോഗിക്കുന്ന ആൽബന്‍റസോൾ, മുറിവിൽ ഒഴിക്കാനായി നിർദേശിക്കുന്ന പ്രോവിഡോൺ അയഡിൻ സൊലൂഷൻ എന്നിവയുടെ നിർമാണാനുമതി ഗുണനിലവാരമില്ലെന്ന് കണ്ട് ഡ്രഗ്‌സ് അധികൃതർ റദ്ദ്ചെയ്തിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ കെ.എസ്.ഡി.പിയുടെ മൂന്നു കോടിയിലേറെ രൂപയുടെ മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ മടക്കിയിട്ടുണ്ട്. 50ലേറെ ബാച്ച് മരുന്നുകളാണ് ഇങ്ങനെ മടങ്ങിയത്. ഇതിൽ മുപ്പത് ബാച്ചും ആൽബന്‍റസോൾ, പ്രൊവിഡോൺ മരുന്നാണ്. കഴിഞ്ഞ ജൂലൈ വരെ ഗുണനിലവാരം കുറഞ്ഞ മരുന്നുകളുടെ വിവരം ഡ്രഗ്‌സ് വിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ അസംസ്കൃത ചേരുകൾ വാങ്ങിക്കൂട്ടുന്നതും മരുന്നു നിർമാണത്തിലെ അപാകതയും തുടർച്ചയായ ഗുണനിലവാരത്തകർച്ചക്കിടയാക്കുന്നെന്ന ആരോപണം ജീവനക്കാർക്കിടയിൽ നിന്നുതന്നെ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.