തുടർച്ചയില്ലാതെ തദ്ദേശ വകുപ്പിന്‍റെ വാതിൽപടി പദ്ധതി

തൃശൂർ: മരുന്നുൾപ്പെടെ സർക്കാർ സേവനങ്ങൾ അവശ ജനവിഭാഗങ്ങളുടെ വീട്ടുപടിക്കലെത്തിക്കാനുള്ള വാതിൽപടി സേവന പദ്ധതിക്ക്​ തുടർ പ്രവർത്തനമില്ല. ഒട്ടേറെ പദ്ധതികളുടെ തിരക്ക്​ കാരണം ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികൾ തദ്ദേശ സ്ഥാപന തലത്തിൽ നീളുകയായിരുന്നു. പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്ര്യം തടുങ്ങിയ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവർക്കാണ്​ പദ്ധതി ആനുകൂല്യം ലഭിക്കുക. അറിവില്ലായ്മയാലും മറ്റ്​ പ്രശ്നങ്ങളാലും അടിസ്ഥാന സേവനം യഥാസമയം ലഭ്യമാക്കാത്ത ജനവിഭാഗങ്ങളെയും പിന്നീട്​ ഉൾപ്പെടുത്തിയിരുന്നു. വാതിൽപടി സേവന പദ്ധതിയുടെ ഭാഗമായി ​സംസ്ഥാനതലം മുതൽ വാർഡ്​ തലം വരെ സമിതികൾ രൂപവത്​കരിച്ച്​ ഉടൻ പ്രവർത്തനം തുടങ്ങാൻ മാസം മുമ്പ്​ ഉത്തരവിറങ്ങിയെങ്കിലും നടപ്പായില്ല. വാർഡ്​ അംഗം അധ്യക്ഷനായ താഴെത്തട്ടിലെ സമിതിയിൽ ആശ വർക്കർ, സാമൂഹിക- സന്നദ്ധസേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തർ, സാന്ത്വന പരിചരണ പ്രവർത്തകർ, ആർ.ആർ.ടി പ്രതിനിധികൾ, സാക്ഷരത പ്രേരക്​മാർ, ഗ്രന്ഥശാല ലൈബ്രേറിയൻമാർ, യൂത്ത്​ ക്ലബ്​ പ്രതിനിധികൾ തുടങ്ങിയരെ ഉൾപ്പെടുത്തിയായിരുന്നു വിഭാവനം ചെയ്​തത്​. ചിലയിടത്ത്​ ​ ​പ്രാരംഭ പരിശീലന ക്ലാസ്​ നടത്തുകയും ചെയ്തിരുന്നു. ലൈഫ്​ മിഷൻ ചീഫ്​ എക്സിക്യൂട്ടിവ്​ ഓഫിസറാണ്​ പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫിസർ. സാമൂഹിക സന്നദ്ധസേന ഡയറക്ടറാണ്​ അധ്യക്ഷൻ. കലക്ടർ ​അധ്യക്ഷനായി ജില്ലതല സമിതിയുമുണ്ട്​. വാർഡ്​ തല സമിതി അംഗങ്ങളുടെ പേര്​, ഫോൺ നമ്പർ എന്നിവ ഗുണഭോക്താവിന് ​ലഭ്യമാക്കിയാണ്​ വാതിൽപടി സേവനം നടപ്പാക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT