കാഞ്ഞാണി: പാവപ്പെട്ട ജനങ്ങളുടെ ആശ്രയമായിരുന്ന തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിച്ചെന്നും സബ്സിഡികൾ ഇല്ലാതാക്കിയെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗവും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ. സി.പി.ഐ ജില്ല സെക്രട്ടറിയും മന്ത്രിയുമായിരുന്ന കൃഷ്ണൻ കണിയാംപറമ്പിലിന്‍റെ 17ാം ചരമ വാർഷിക അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ, പി.കെ. കൃഷ്ണൻ, എൻ.കെ. സുബ്രഹ്മണ്യൻ, വി.ആർ. മനോജ്, കെ.വി. വിനോദൻ, രാഗേഷ് കണിയാംപറമ്പിൽ, എം.ആർ. മോഹനൻ, വി.ജി. രാധാകൃഷ്ണൻ, സാജൻ മുടവങ്ങാട്ടിൽ എന്നിവർ സംസാരിച്ചു. പടംTCK VTPLY 1 കൃഷ്ണൻ കണിയാംപറമ്പിൽ അനുസ്മരണ പൊതുയോഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.