രക്ഷാകർതൃ സംഗമവും അനുമോദനവും

കയ്പമംഗലം: കാളമുറി മഹല്ല്, മദ്റസ, എസ്.ഐ.ഒ യൂനിറ്റ് എന്നിവ ചേർന്ന്​ സംഘടിപ്പിച്ചു. ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹല്ല് ഇമാം മാലിക്​ വീട്ടിക്കുന്ന് അധ്യക്ഷത വഹിച്ചു. മജ്​ലിസ് പ്രതിനിധി കെ.എച്ച്. ഷക്കീർ മുഖ്യപ്രഭാഷണം നടത്തി. നസീൽ മതിലകം, പി.എസ്. സഫ്​വാൻ എന്നിവർ സംസാരിച്ചു. നീറ്റ് മെഡിക്കൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹനാ ഫസൽ, എം.എസ്.സി ഇലക്ട്രോണിക്സിൽ രണ്ടാം റാങ്ക് നേടിയ അഫ്രിൻ ഫൈസൽ, ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയ പി.എൻ. ഫഹീം, എസ്.ഐ.ഒ-ടീൻ ഇന്ത്യ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി.കെ. ഹസീബ്, പി.എസ്. സഫ്​വാൻ, സെയ്ദ് ഇർഫാൻ, ഇർഫാൻ സത്താർ, മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ എന്നിവരെ ആദരിച്ചു. photo: TCK KPM ANUMODANAM കാളമുറി മദ്റസ ഹാളിൽ സംഘടിപ്പിച്ച ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.