അന്തിക്കാട് സ്റ്റേഷൻ വിഭജിച്ചാണ് ഇതൊരുക്കുക അന്തിക്കാട്: അന്തിക്കാട് പൊലീസ് സ്റ്റേഷൻ വിഭജിച്ച് പെരിങ്ങോട്ടുകരയിൽ പുതിയ സ്റ്റേഷൻ സ്ഥാപിക്കാൻ സാധ്യത തെളിയുന്നു. നിലവിൽ പെരിങ്ങോട്ടുകര പൊലീസ് ഔട്ട് പോസ്റ്റ് നിൽക്കുന്ന സ്ഥലമാണ് കെട്ടിട നിർമാണത്തിന് പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിച്ചതായി സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു. രണ്ടര കോടി രൂപ ചെലവിട്ട് ആധുനിക രീതിയിലുള്ള കെട്ടിടമാണ് നിർമിക്കുക. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ മറുപടി ലഭിച്ചതായും എം.എൽ.എ പറഞ്ഞു. അരക്കോടി രൂപ ടോക്കൺ മണിയായി ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് അനുവദിച്ചെങ്കിലും ബന്ധപ്പെട്ട ഫയലിൽ പൊതുമരാമത്ത് എന്നതിന് പകരം ആഭ്യന്തരം എന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് സാങ്കേതിക കുരുക്കായത്. ഇത് തിരുത്താൻ വകുപ്പുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പുതിയ പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നതോടെ ഏത് സ്റ്റേഷനുകളുടെ പരിധിയാണോ കുറയുന്നത് അതിലെ സ്റ്റാഫുകളുടെ എണ്ണത്തിൽ കുറവ് വരുത്തി തസ്തികകൾ കണ്ടെത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് (കെട്ടിട വിഭാഗം) എക്സി. എൻജിനിയർ ഫെബ്രുവരി അവസാനത്തോടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കും. പുതിയ സ്‌റ്റേഷൻ നിർമിക്കാൻ ആഭ്യന്തര വകുപ്പ് സംസ്ഥാന സർക്കാറിന് സമർപ്പിച്ച നിർദേശങ്ങളിൽ ജില്ലയിലെ റൂറലിൽനിന്ന് പെരിങ്ങോട്ടുകരയും സിറ്റിയിൽനിന്ന് പുത്തൂരുമാണുള്ളത്. വർഷങ്ങൾക്ക് മുമ്പ് പെരിങ്ങോട്ടുകരയിലും പരിസരത്തും ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് 2015ലാണ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചത്. ഇതിന് 10 ലക്ഷത്തോളം രൂപ ചെലവിട്ട് താൽക്കാലിക കെട്ടിടം ഒരുക്കി. എ.ആർ ക്യാമ്പിൽനിന്ന് അനുവദിച്ച ഒരു ജീപ്പും 10 സേനാംഗങ്ങളുമാണുള്ളത്. ഗീത ഗോപി എം.എൽ.എ ആയിരുന്നപ്പോൾ പൊലീസ് സ്റ്റേഷൻ അനുവദിക്കാൻ ഏറെ പരിശ്രമിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോൾ യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്. സി.സി. മുകുന്ദൻ എം.എൽ.എ ഔട്ട്പോസ്റ്റ് സന്ദർശിച്ച് ഉദ്യാഗസ്ഥരിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പടംTCK VTPLY 2 പെരിങ്ങോട്ടുകര പൊലീസ് ഔട്ട്പോസ്റ്റിലെത്തിയ സി.സി. മുകുന്ദൻ എം.എൽ.എ പൊലീസ് ഉദ്യാഗസ്ഥരിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.