കൊടുങ്ങല്ലൂർ: ക്ഷേത്ര ദർശനത്തിന് ബന്ധുക്കൾക്കൊപ്പം എത്തിയ കുട്ടിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത രണ്ട് തമിഴ് യുവതികൾ പിടിയിൽ. സേലം സ്വദേശികളായ കുമുദ (35), മഹ (30) എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വിയ്യൂർ പാടൂരിൽനിന്നുള്ള കുടുംബത്തിലെ ഒന്നര വയസ്സുള്ള കുട്ടിയുടെ മാലയാണ് ഇവർ കവർന്നത്. അമ്മൂമ്മ കുട്ടിയെ എടുത്ത് ക്ഷേത്രത്തിലെ പ്രസാദ കൗണ്ടറിൽ നിൽക്കുന്നതിനിടയിലാണ് സംഭവം. കുട്ടിയുടെ ബന്ധുക്കൾ ബഹളം വെച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സുരക്ഷ ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരിശോധനയിൽ സ്വർണമാല കണ്ടെടുത്തു. TCK.KDR.ARREST THAMILS മാല കവർച്ച കേസിൽ പിടിയിലായ തമിഴ് സ്ത്രീകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.