പരീക്ഷ മാറ്റി തൃശൂർ: ജനുവരി 20ന് തുടങ്ങാനിരുന്ന സെക്കൻഡ് പ്രഫഷനൽ എം.ബി.ബി.എസ് സപ്ലിമൻെററി (2010 സ്കീം) പരീക്ഷ ഫെബ്രുവരി 22ലേക്ക് മാറ്റി പുനഃക്രമീകരിച്ചു. പിഴ കൂടാതെ ഒാൺലൈൻ രജിസ്ട്രേഷൻ ജനുവരി 25 വരെ നടത്താം. പിഴയോടെ 28 വരെയും സൂപ്പർഫൈനോടെ 29 വരെയും രജിസ്റ്റർ ചെയ്യാം. പരീക്ഷ ടൈംടേബിൾ ജനുവരി 11ന് തുടങ്ങുന്ന മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് (എം.ഡി/എം.എസ്) സപ്ലിമൻെററി പ്രാക്ടിക്കൽ/മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ സപ്ലിമൻെററി പ്രാക്ടിക്കൽ, ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന രണ്ടാം വർഷ ബിഫാം സപ്ലിമൻെററി (2010, 2012 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. സപ്ലിമൻെററി പരീക്ഷ ഫലം ഫെബ്രുവരിയിലെ ഒന്നാം വർഷ ബി.എസ്സി എം.എൽ.ടി സപ്ലിമൻെററി, മാർച്ചിലെ രണ്ടാം വർഷ ബി.പി.ടി (2016 സ്കീം) സപ്ലിമൻെററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിൻെറയും പകർപ്പ് എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജനുവരി 16നകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.