എറിയാട്​ വീണ്ടും കടൽക്ഷോഭം രൂക്ഷം

എറിയാട്: രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം പഞ്ചായത്തി​ൻെറ തീരമേഖലയിൽ കടൽക്ഷോഭം വീണ്ടും രൂക്ഷമായി. ഒന്നാം വാർഡിൽ മണപ്പാട്ടുചാലിന് സമീപം മണ്ണാഞ്ചേരി ഇബ്രാഹിമി​ൻെറ വീട് ശക്തമായ തിരയിൽ തകർന്നു. വീട്ടുകാർ ബന്ധു വീട്ടിലേക്ക് താമസം മാറി. സമീപത്തെ വടക്കുംപുറത്ത് ഇബ്രാഹിമി​ൻെറ വീട് തകർച്ചാഭീഷണിയിലാണ്. ഇവരുടെ വീടിന് സമീപത്ത് പ്രതിരോധത്തിനായി സ്ഥാപിച്ച ജിയോ ബാഗ് തിരയടിച്ച് പൊട്ടിച്ചിതറിയിരുന്നു. അഴീക്കോട് ലൈറ്റ് ഹൗസ് ഭാഗത്തും കടൽക്ഷോഭം രൂക്ഷമാണ്. ഇവിടെ രണ്ടാഴ്ച മുമ്പ് വീടുകളിൽ വെള്ളം കയറിയതോടെ താമസക്കാർ ഒഴിഞ്ഞുപോയിരുന്നു. ഞായറാഴ്ച മുതലാണ് തിരമാല ശക്തിയാർജിച്ചത്. കടൽക്ഷോഭ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനായി എ.എം.ഐ.യു.പി സ്കൂളിൽ ചൊവ്വാഴ്ച ക്യാമ്പ് ആരംഭിച്ചേക്കുമെന്ന് വില്ലേജ് ഓഫിസർ ഷക്കീർ പറഞ്ഞു. എന്നാൽ, കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ക്യാമ്പ് വിപുലമാക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.