തൃശൂർ: കോളിളക്കം സൃഷ്ടിച്ച അയ്യന്തോൾ പഞ്ചിക്കൽ പിനാക്കിൾ കൊലക്കേസിൽ ചൊവ്വാഴ്ച വിധി പറയും. കോൺഗ്രസ് നേതാവ് എം.ആർ. രാമദാസും യൂത്ത് കോൺഗ്രസ് നേതാവ് റഷീദും പ്രതികളായ കേസ് തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.ആർ. മധുകുമാറാണ് പരിഗണിക്കുന്നത്. 2016 മാര്‍ച്ച് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലം സ്വദേശി സതീശാണ് കൊല്ലപ്പെട്ടത്. പുതുക്കാട് സ്വദേശിയും ബ്ലോക്ക് കോൺഗ്രസ് നേതാവുമായ റഷീദാണ് മുഖ്യപ്രതി. റഷീദിൻെറ കാമുകിയെയും സതീശിനെയും സംബന്ധിച്ച സംശയമാണ് കാരണം. ഫെബ്രുവരി 29ന് ഫ്ലാറ്റിൽ ക്രൂരമർദനത്തിന് ശേഷം ഭക്ഷണവും വെള്ളവും നൽകാതെ സതീശിനെ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് മാർച്ച് മൂന്നിന് സതീശൻ മരിക്കുകയായിരുന്നു. ഈ വിവരം രാമദാസിന് അറിയാമെന്ന് പൊലീസ് കണ്ടെത്തി. പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതായും ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. ഒന്നാം പ്രതി റഷീദ്, സഹായി സുനിൽ, റഷീദിൻെറ കാമുകി ശാശ്വതി, സുഹൃത്ത് കൃഷ്ണപ്രസാദ്, മറ്റു സഹായങ്ങൾ ചെയ്ത രതീഷ്, ബിജു, സുനിൽ, എം.ആർ. രാമദാസ്, സുജീഷ് എന്നിവരാണ് പ്രതികൾ. ഇപ്പോഴത്തെ അസി. കമീഷണർ വി.കെ. രാജു വെസ്റ്റ് സി.ഐ ആയിരിക്കെയാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. 2017 ഡിസംബറിലാണ് വിസ്താരം ആരംഭിച്ചത്. പിന്നീട് പ്രതികൾ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് ഇടവേളയുണ്ടായി. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചാണ് 2018 ഡിസംബറിൽ വിചാരണ പുനരാരംഭിച്ചത്. 72 സാക്ഷികളെ വിസ്തരിച്ചു. 130 മുതലുകളും 186 രേഖകളും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.