ഇന്ധന വിലവർധനക്കെതിരെ ധർണ

തൃശൂർ: ലോക്ഡൗൺ മറവിൽ കേന്ദ്രസർക്കാർ രാജ്യത്ത് ഇന്ധനവില വർധിപ്പിച്ച് ജനങ്ങളിൽനിന്ന് പിടിച്ചുപറി തുടരുകയാണെന്ന് എസ്.ഡി.പി.ഐ ജില്ല സമിതി അംഗം ആസിഫ് അബ്​ദുല്ല. എസ്.ഡി.പി.ഐ തൃശൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിന്​ മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ധർണക്ക് തൃശൂർ മണ്ഡലം പ്രസിഡൻറ്​ അബ്​ദുറഷീദ്, മണ്ഡലം സെക്രട്ടറി നൗഷാദ്, മണ്ഡലം വൈസ് പ്രസിഡൻറ്​ നിസാർ അഹമ്മദ്, മണ്ഡലം കമ്മിറ്റി അംഗം നവാസ് മാടമ്പാട്ടിൽ എന്നിവർ നേതൃത്വം നൽകി. photo IMG-20200706-WA0121 \"azif abdulla\" ;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.