കലക്ടറേറ്റ്​ മാർച്ച്​ നടത്തി

തൃശൂർ: കോവിഡ് കാരണം മരിച്ച കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി അഞ്ചു ലക്ഷം രൂപ വീതം നൽകണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന്​ മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ല പ്രസിഡൻറ്​ പി.എം. ഏലിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി നേതാക്കളായ ടി.എം. ദിവാകരൻ, വസന്തൻ ചിയ്യാരം, സി.കെ. ശോഭകുമാർ, ശക്തിധരൻ എടമുട്ടം, സി.എം. ബാലസുന്ദരൻ, ജോൺ ആടുപാറ, വർഗീസ് നീലങ്കാവിൽ, ജോയ്സൺ ചാലിശ്ശേരി, ബാബു ചേലക്കര, മനീഷ് ഗുരുവായൂർ, ആൽബിൻ പ്ലാക്കൽ, ഗോപി പൊയ്യാറ, കെ.സി. സുനിൽ, സുമൻ കുന്നംകുളം, ലോന പള്ളിപ്പാടൻ, വികാസ് വിവേകാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.