തൃശൂർ: ബി.ഒ.ടി ചുങ്കപ്പാതക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ കെട്ടിടങ്ങളുടെ കാലപ്പഴക്കം അനുസരിച്ച് നഷ്ടപരിഹാരം കുറക്കില്ലെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത് ഭൂമി ഏറ്റെടുക്കാനുള്ള തട്ടിപ്പ് മാത്രമായിരുന്നുവെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ. പുതിയ കെട്ടിടം നിർമിക്കാൻ ചെലവാകുന്ന തുക നഷ്ടപരിഹാരമായി നൽകുമെന്ന് പറഞ്ഞവർ ജനത്തെ വഞ്ചിക്കുകയാണെന്ന് സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലി, ജില്ല ചെയർമാൻ എ.ജി. ധർമരത്‌നം, കൺവീനർ സി.കെ. ശിവദാസൻ എന്നിവർ വ്യക്തമാക്കി. വീടും ഭൂമിയും വാങ്ങാൻ വരുന്ന റിയൽ എസ്റ്റേറ്റുകാർ വീടിൻെറ കാലപ്പഴക്കമനുസരിച്ച് വില നിശ്ചയിക്കാറുണ്ട്. അത് കച്ചവട തന്ത്രം. എന്നാൽ, ഇത് ഒരു പദ്ധതിക്കായി സർക്കാർ വീട് പൊളിച്ചു കളയുകയാണ്. പകരം ഒന്നു നിർമിച്ചേ മതിയാകൂ. നഷ്ടപ്പെടലിന് അതിനുതകുന്ന തുക കൊടുക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. 20 വർഷം പഴക്കമുള്ള 1000 ച. അടി കെട്ടിടത്തിന് രണ്ടു ലക്ഷം രൂപ പോലും കിട്ടാനിടയില്ല. വീട് നഷ്ടപ്പെടുന്ന ഒരു കുടുംബത്തിന് ലഭിക്കുന്ന നഷ്ടപരിഹാരം ഉപയോഗിച്ച് നഷ്ടപ്പെട്ടതിൻെറ പത്തിലൊന്ന് പോലും പകരം നിർമിക്കാനാവില്ലെന്ന് വ്യക്തമാണെന്നും ആക്ഷൻ കൗൺസിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.