ഇ-വേ ബിൽ സ്വർണ വ്യാപാര മേഖലയെ തകർക്കുമെന്ന് വ്യാപാരികൾ തൃശൂർ: ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തുന്ന ദ്രോഹം അവസാനിപ്പിക്കണമെന്ന് ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 'ഇ-വേ ബിൽ' കേരളത്തിലെ സ്വർണ വ്യാപാര മേഖലയെ തകർക്കുമെന്നും ഇവർ പറഞ്ഞു. രണ്ടുലക്ഷം രൂപക്ക് മുകളിലുള്ള സ്വർണം വാണിജ്യാവശ്യത്തിന് കൊണ്ടുപോകാൻ ഇ-വേ ബിൽ നിർബന്ധമാണ്. ഇത് പ്രായോഗികമല്ല. സ്വർണവുമായി വാഹനങ്ങളിൽ കൊണ്ടുപോകുന്ന വിവരങ്ങൾ ചോരാനും കവർച്ചക്കും ഇടയാക്കും. ബിൽ കൈവശമില്ലെന്ന് പറഞ്ഞ് ജി.എസ്.ടി അധികൃതർ നിരന്തരം ജീവനക്കാരെ പീഡിപ്പിക്കുകയാണെന്നും ആരോപിച്ചു. അസോസിയേഷൻ ജില്ല സമ്മേളനം 21ന് രാവിലെ 10ന് തൃശൂർ ജോയ്സ് പാലസ് ഹോട്ടലിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ. വർഗീസ് എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് ഷാജു ചിറയത്ത്, പി.കെ. രാജേശ്വരൻ, ജെയ്സൺ ആളുകരൻ, ജോഷി പി.ജെ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.